ഓപ്പോ A33 വെറും 3,597 രൂപയ്ക്ക് സ്വന്തമാക്കാം, തകർപ്പൻ ദീപാവലി ഓഫറുമായി ഫ്ലിപ്പ്കാർട്ട്

ഒക്ടോബർ 29 മുതൽ നടക്കുന്ന ഫ്ലിപ്കാർട്ട് ദീപാവലി സെയിലിലൂടെ സ്മാർട്ട്‌ഫോണുകൾക്ക് ആകർഷകമായ ഓഫറുകളാണ് ലഭിക്കുന്നത്. ഈ സെയിലിന്റെ ഭാഗമായി വിലക്കിഴിവുകളും ബാങ്ക് കാർഡുകളിൽ പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്സിസ് ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പ്രൊഡക്ടുകൾ സ്വന്തമാക്കുന്നവർക്ക് 10 ശതമാനം കിഴിവ് ആകർഷകമായ ബാങ്ക് ഓഫറുകളും ലഭിക്കും. ദീപാവലി സെയിലിൽ ഏറ്റവും ആകർഷകമായ ഡീലുള്ളത് ഓപ്പോ എ33 സ്മാർട്ട്ഫോണിനാണ്. ഓപ്പോ എ33 ഓപ്പോ എ33 സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് സെയിലിലൂടെ […]

കസ്റ്റഡിയിലെടുത്ത യുവാവിനെ സ്റ്റേഷനു സമീപത്തെ പോലീസ് കോട്ടേസിൽ കൊണ്ടുപോയി നഗ്നനാക്കി ക്രൂരമായി മർദ്ദിച്ചു; പോലീസുകാരന് സസ്‌പെൻഷൻ

മലപ്പുറം: പൊന്നാനിയിൽ യുവാവിനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ പൊലീസുകാരണനെ സസ്പെന്‍ഡ് ചെയ്തു. തിരൂര്‍ പൊലീസ് സ്റ്റേഷനിലെ അനീഷ് പീറ്ററെന്ന പൊലീസുകാരനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തത്. ഒരു യുവതിയുടെ പരാതിയില്‍ ശനിയാഴ്ച്ചയാണ് നജുമുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.പൊന്നാനി സ്റ്റേഷനിലെ ഒരു പൊലീസുകാരനും തിരൂര്‍ സ്റ്റേഷനിലെ അനീഷ് പീറ്ററെന്ന മറ്റൊരു പൊലീസുകാരനും വന്നാണ് നജുമുദ്ദീനെ കൂട്ടിക്കൊണ്ടുപോയത്.നേരെ കൊണ്ടുപോയത് പൊന്നാനി സ്റ്റേഷനുസമീപത്തെ പൊലീസ് ക്വാര്‍ട്ടേഴ്സിലേക്കാണ്. അവിടെ വച്ച് അനീഷ് പീറ്റര്‍ നഗ്നനാക്കി ക്രൂരമായി മര്‍ദ്ദിച്ചെന്ന് നജുമുദ്ദീൻ […]

അഞ്ചോളം വിവാഹങ്ങൾ മുടക്കി, സഹികെട്ട യുവാവ് ഒടുവിൽ അയ്യപ്പനും കോശിയിലെ ‘മുണ്ടൂർ മാട’നായി അയൽവാസിയുടെ കട ജെസിബികൊണ്ട് ഇടിച്ചുനിരത്തി: കയ്യടിച്ച് സോഷ്യൽ മീഡിയ- വീഡിയോ കാണാം

കണ്ണൂര്‍: വിവാഹം മുടക്കിയാൽ പണി ഉറപ്പ്. അത് സിനിമ സ്റ്റൈലിൽ ആയാലോ. അത്തരമൊരു സംഭവമാണ് കണ്ണൂരിൽ നടന്നത്. വിവാഹം മുടക്കിയെന്ന് ആരോപിച്ച്‌ യുവാവ് ജെ സി ബി ഉപയോഗിച്ച്‌ അയല്‍വാസിയുടെ കട തകര്‍ത്തു. കണ്ണൂര്‍ പുളിങ്ങോം കുമ്ബന്‍ കുന്നിലെ പുളിയാറു മറ്റത്തില്‍ സോജിയുടെ കടയാണ് തകര്‍ത്തത്. തന്റെ അഞ്ച് വിവാഹ ആലോചനകള്‍ മുടക്കി എന്ന് ആരോപിച്ചായിരുന്നു ആല്‍ബിന്‍ എന്ന യുവാവിന്റെ കട തകര്‍ത്തുള്ള പ്രതികാരം. അയ്യപ്പനും കോശിയും സിനിമയിലെ മുണ്ടൂര്‍ […]

കുരിശിന് മുകളിൽ കയറി കുട്ടികൾ ഫോട്ടോയെടുത്ത സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് മഹല്ല് കമ്മിറ്റി

ഈരാറ്റുപേട്ട: കുരിശിന് മുകളിൽ കയറി കുട്ടികൾ ഫോട്ടോയെടുത്ത സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ഈരാറ്റുപേട്ട മഹല്ല് കമ്മിറ്റി. ഈരാറ്റുപേട്ട പള്ളി ഇമാം ഉൾപ്പെടെയുള്ളവർ സെന്റ് മേരീസ് ഫൊറോന പള്ളിയിലെത്തി വൈദികരുമായി കൂടിക്കാഴ്ച നടത്തി. കുട്ടികളുടെ പ്രവൃത്തിയിൽ വിശ്വാസികളോട് ക്ഷമ ചോദിക്കുകയാണെന്ന് മഹല്ല് കമ്മിറ്റി പുരോഹിതരെ അറിയിച്ചു. വൈദികരുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം മഹല്ല് കമ്മിറ്റി അംഗങ്ങൾ വൈദികർക്കൊപ്പം നിന്ന് പകർത്തിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. കുരിശിനെ അപകീർത്തിപ്പെടുത്തിയെന്ന സെന്റ് മേരീസ് പള്ളിയുടെ […]

ബൗളർമാർ എറിഞ്ഞിട്ടു, ഡൽഹിക്കെതിരെ സണ്‍റൈസേഴ്‌സിന് തകർപ്പൻ ജയം

ദുബായ്‌: ഐ.പി.എല്‍. ക്രിക്കറ്റില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ ഹൈദരാബാദ്‌ സണ്‍റൈസേഴ്‌സിന്‌ 88 റണ്ണിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ്‌ ചെയ്‌ത സണ്‍റൈസേഴ്‌സ് രണ്ട്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 219 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ക്യാപ്പിറ്റല്‍സ്‌ 131 റണ്ണിന്‌ ഓള്‍ഔട്ടായി. ക്യാപ്പിറ്റല്‍സിനു വേണ്ടി ഋഷഭ്‌ പന്ത്‌ (35 പന്തില്‍ 36) മാത്രമാണു പിടിച്ചുനിന്നത്‌. നാലോവറില്‍ ഏഴ്‌ റണ്‍ മാത്രം വിട്ടുകൊടുത്ത്‌ മൂന്നു വിക്കറ്റെടുത്ത ലെഗ്‌ സ്‌പിന്നര്‍ റാഷിദ്‌ ഖാനാണു ഡല്‍ഹിലെ തകര്‍ത്തത്‌. 45 […]

കൂൺ കറിയിൽ നിന്നും ഭക്ഷ്യ വിഷബാധ; 6 പേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: കൂൺ കറി കഴിച്ച് അവശനിലയിൽ ആറു പേരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിളിമാനൂർ നഗരൂർ സ്വദേശികളായ ശബരി (15), അമൃത (20), കിരൺ (20), ഷിബു (44), ഷാജിദ (43), ഗോപി (80) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉച്ചഭക്ഷണത്തിനൊപ്പം കഴിച്ച കൂൺ കറിയിൽനിന്നാണ് ഇവർക്ക് വിഷബാധയേറ്റത്. വൈകിട്ടോടെ വയറുവേദനയും മറ്റ് ശാരീരിക അസ്വസ്ഥതകളും ഉണ്ടായി.ഇതേത്തുടർന്ന് ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.

സൗദിയിൽ കഫാല സമ്പ്രദായം റദ്ദാക്കിയേക്കുമെന്ന് റിപ്പോർട്ട്; പ്രഖ്യാപനം അടുത്തയാഴ്ച്, നിയമം ഉടൻ പ്രാബല്യത്തിൽ വന്നേക്കും

റിയാദ്: സൗദി അറേബ്യയിൽ സ്‌പോൺസർഷിപ്പ് നിയമം റദ്ദാക്കിയേക്കുമെന്ന് റിപ്പോർട്ടുകൾ. സഊദി ബിസിനസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌ത വാർത്ത അന്താരാഷ്‌ട്ര മാധ്യമങ്ങളായ റോയിട്ടേഴ്‌സ്, ബ്ലൂംബെർഗ് എന്നിവയും ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌. ഇത് സംബന്ധമായി അടുത്തയാഴ്ച്ച മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. എങ്കിലും ഓൺലൈൻ വാർത്തകളിൽ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള ബന്ധം സുദൃഢമാകുന്ന പദ്ധതിയിൽ രാജ്യത്തെ സ്‌പോൺസർഷിപ്പ് സമ്പ്രദായം പൂർണ്ണമായും നിർത്തലാക്കുന്ന പദ്ധതിയാണ് പ്രഖ്യാപിക്കുകയാണെന്നാണ്‌ റിപ്പോർട്ടുകൾ. […]