ബൗളർമാർ എറിഞ്ഞിട്ടു, ഡൽഹിക്കെതിരെ സണ്‍റൈസേഴ്‌സിന് തകർപ്പൻ ജയം

ദുബായ്‌: ഐ.പി.എല്‍. ക്രിക്കറ്റില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ ഹൈദരാബാദ്‌ സണ്‍റൈസേഴ്‌സിന്‌ 88 റണ്ണിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ്‌ ചെയ്‌ത സണ്‍റൈസേഴ്‌സ് രണ്ട്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 219 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ക്യാപ്പിറ്റല്‍സ്‌ 131 റണ്ണിന്‌ ഓള്‍ഔട്ടായി. ക്യാപ്പിറ്റല്‍സിനു വേണ്ടി ഋഷഭ്‌ പന്ത്‌ (35 പന്തില്‍ 36) മാത്രമാണു പിടിച്ചുനിന്നത്‌. നാലോവറില്‍ ഏഴ്‌ റണ്‍ മാത്രം വിട്ടുകൊടുത്ത്‌ മൂന്നു വിക്കറ്റെടുത്ത ലെഗ്‌ സ്‌പിന്നര്‍ റാഷിദ്‌ ഖാനാണു ഡല്‍ഹിലെ തകര്‍ത്തത്‌. 45 […]

സൗദിയിൽ കഫാല സമ്പ്രദായം റദ്ദാക്കിയേക്കുമെന്ന് റിപ്പോർട്ട്; പ്രഖ്യാപനം അടുത്തയാഴ്ച്, നിയമം ഉടൻ പ്രാബല്യത്തിൽ വന്നേക്കും

റിയാദ്: സൗദി അറേബ്യയിൽ സ്‌പോൺസർഷിപ്പ് നിയമം റദ്ദാക്കിയേക്കുമെന്ന് റിപ്പോർട്ടുകൾ. സഊദി ബിസിനസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌ത വാർത്ത അന്താരാഷ്‌ട്ര മാധ്യമങ്ങളായ റോയിട്ടേഴ്‌സ്, ബ്ലൂംബെർഗ് എന്നിവയും ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌. ഇത് സംബന്ധമായി അടുത്തയാഴ്ച്ച മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. എങ്കിലും ഓൺലൈൻ വാർത്തകളിൽ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള ബന്ധം സുദൃഢമാകുന്ന പദ്ധതിയിൽ രാജ്യത്തെ സ്‌പോൺസർഷിപ്പ് സമ്പ്രദായം പൂർണ്ണമായും നിർത്തലാക്കുന്ന പദ്ധതിയാണ് പ്രഖ്യാപിക്കുകയാണെന്നാണ്‌ റിപ്പോർട്ടുകൾ. […]

യുഎഇയിൽ പോലീസിനെ കണ്ടു ഭയന്ന് ആറുനില കെട്ടിടത്തിന് മുകളിൽനിന്ന് ചാടിയ പ്രവാസി യുവതിക്ക് ദാരുണാന്ത്യം

ഷാർജ: പൊലീസ് അറസ്റ്റ് ചെയ്യാനെത്തിയത് ഭയന്ന് ആറാം നിലയിൽനിന്ന് ചാടിയ പ്രവാസി യുവതി തൽക്ഷണം മരിച്ചു. ഷാർജയിലെ അൽ മുറൈജ പ്രദേശത്താണ് സംഭവം. ഞായറാഴ്ച രാത്രിയാണ് പൊലീസിനെ കണ്ടു ഭയന്ന യുവതി കെട്ടിടത്തിനുമുകളിൽനിന്ന് താഴേക്കു ചാടിയത്. ഫിലിപ്പീൻസ് സ്വദേശിനിയാണ് മരിച്ചതെന്ന് പൊലീസ് പറയുന്നു. ഞായറാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് ഫിലിപ്പീൻസ് സ്വദേശിനിയായ മുപ്പതുകാരി അറബ് വംശജനായ സുഹൃത്തിനൊപ്പം ആളൊഴിഞ്ഞ അപ്പാർട്ട്മെന്‍റിലേക്ക് കയറിയത്. അറബ് യുവാവിന്‍റെയോ യുവതിയോടെയോ അപ്പാർട്ട്മെന്‍റ് ആയിരുന്നില്ല ഇത്. ഇവരെ […]

മുതലാളിത്തത്തിന് വേണ്ടി മാധ്യമങ്ങൾ നിലമൊരുക്കുന്നു: കെ ടി കുഞ്ഞിക്കണ്ണൻ

ദുബൈ: മുതലാളിത്ത താത്പര്യങ്ങൾക്ക് വേണ്ടി മാധ്യമങ്ങൾ ബോധപൂർവം നിലപാടുകൾ രൂപപ്പെടുത്തുകയാണെന്ന് രാഷ്ടീയ നിരീക്ഷകൻ കെ ടി കുഞ്ഞിക്കണ്ണൻ. രിസാല സ്റ്റഡി സർക്കിൾ (ആർ എസ് സി ) യൂനിറ്റ്‌ സമ്മേളനത്തിന് മുന്നോടിയായി ‘സാങ്കേതിക ലോകത്തെ സാംസ്കാരിക ചോദ്യങ്ങൾ ‘ എന്ന വിഷയത്തിൽ സംഘടിപ്പിച്ച വെബിനാർ ,’ടോക് അപ്’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസി രിസാല എക്സിക്യുട്ടീവ് എഡിറ്റർ ടി എ അലി അക്ബർ ആമുഖ ഭാഷണം നടത്തി. പരിസ്ഥിതി […]

വന്ദേ ഭാരത്; ജിദ്ദയിൽ നിന്നും ഒക്ടോബർ 31 മുതൽ ഡിസംബർ 30 വരെ എയർ ഇന്ത്യയുടെ 36 സർവീസുകൾ, ടിക്കറ്റ് നിരക്കും യാത്രാ വിവരങ്ങളും അറിയാം…

ജിദ്ദ: വന്ദേഭാരത് മിഷൻ പദ്ധതിയുടെ ഭാഗമായി ഒക്ടോബർ 31 മുതൽ ഡിസംബർ 30 വരെ ജിദ്ദയിൽ നിന്നും ഇന്ത്യയിലേക്ക് എയർ ഇന്ത്യയുടെ 36 സർവിസുകൾ ഉണ്ടാവുമെന്ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. കേരളത്തിൽ കോഴിക്കോട്ടേക്ക് മാത്രമായിരിക്കും സർവിസുകൾ. നവംബർ, ഡിസംബർ മാസങ്ങളിലായി ഒമ്പത് സർവിസുകളാണ് കോഴിക്കോട്ടേക്ക് ഉണ്ടാവുക. നവംബർ മൂന്ന്, 10, 17, 24, ഡിസംബർ ഒന്ന്, എട്ട്, 15, 22, 29 തീയതികളിലാണ് കോഴിക്കോട് സർവിസുകൾ. ജിദ്ദയിൽ നിന്നും […]

ദുബായിൽ അടച്ചിട്ട വിനോദ കേന്ദ്രങ്ങൾ തുറന്നു

ദുബായ്: കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ദുബായിൽ അടച്ചിട്ടിരുന്ന വിനോദകേന്ദ്രങ്ങൾ ഓരോന്നായി തുറന്നു കൊടുത്തു. വ്യത്യസ്ത അനുഭവങ്ങൾ സമ്മാനിക്കാൻ വിവിധ ആകർഷണങ്ങളോടെയാണ് ദുബായ് തീരുമാനിച്ചിരിക്കുന്നത്. ടൂറിസം ഹോസ്പിറ്റാലിറ്റി മേഖല ടൂറിസം വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ വേ​ഗത്തിലാണ് മുന്നോട്ടു പോകുന്നത്. കർശനമായ ആരോഗ്യസുരക്ഷാ നടപടിയോടെയാണ് മിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങളും പ്രവർത്തിക്കുന്നത്. ടൂറിസം വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുന്നതിനൊപ്പം എല്ലാമേഖലകളിലും ദൈനംദിന ജീവിതം സാധാരണനിലയിലേക്ക് തിരികെ എത്തിക്കുകയാണ് ഉദ്ദേശം.

സാംസ്കാരിക മാരികളോട് യുവത്വം കലഹിക്കണം; ആർ എസ് സി ടോക് അപ്പ്

അബുദാബി : ‘ന്യൂനോർമൽ യുവത്വം മാരികൾക്ക് ലോക്കിടും’ എന്ന പ്രമേയത്തിൽ രിസാല സ്റ്റഡി സർക്കിൾ ഗൾഫിലെ 916 കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന യൂണിറ്റ് സമ്മേളനങ്ങളുടെ ഭാഗമായി അബുദാബി കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിച്ച ടോക് അപ്പ് സമാപിച്ചു.      സാംസ്കാരിക മാരികളോട് യുവത്വം കലഹിക്കണം എന്ന ശീർഷകത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. സൂം ആപ്പ് വഴി നടന്ന പരിപാടി വയനാട് എം എൽ എ സി കെ ശശീന്ദ്രൻ ഉത്ഘാടനം ചെയ്തു. […]

സൗദിയിൽ താമസ സ്ഥലത്ത് വൻ തോതിൽ മദ്യ നിർമ്മാണവും വിൽപ്പനയും; 3 പ്രവാസികൾ പിടിയിൽ

റിയാദ്: വൻ തോതിൽ മദ്യം നിര്‍മിച്ച് വില്‍പന നടത്തിയ ഇന്ത്യൻ പ്രവാസികൾ  സൗദിയിൽ പിടിയിൽ. സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്‍ഡില്‍ 20 ബാരല്‍ വാഷും 36 കുപ്പി മദ്യവും സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. മദ്യ നിര്‍മാണത്തിനുള്ള മറ്റ് അസംസ്‍കൃത വസ്‍തുക്കളും കണ്ടെടുത്തിട്ടുണ്ട്. സ്ഥലത്ത് റെയ്‍ഡ് നടത്തുന്നതിന്റെയും പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന്റെയും വീഡിയോ ദൃശ്യങ്ങളും ആഭ്യന്തര മന്ത്രാലയം പുറത്തു വിട്ടു.

ഐപിഎൽ; ആവേശ പോരിൽ ഹൈദരാബാദിനെതിരെ പഞ്ചാബിന് 12 റൺസിന്റെ മിന്നും ജയം

ദുബായ്: അവസാന ഓവർ വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി കിങ്സ് ഇലവൻ പഞ്ചാബ്. ജയിക്കാൻ 127 റൺസ് മാത്രം മതിയായിരുന്ന ഹൈദരാബാദിന് മികച്ച തുടക്കം ലഭിച്ചെങ്കിലും അത് മുതലെടുക്കാൻ മധ്യനിരയ്ക്ക് സാധിച്ചില്ല. ഹൈദരാബാദ് ഇന്നിംഗ്സ് 19.5 ഓവറിൽ 114 റൺസിന് അവസാനിക്കുകയായിരുന്നു. 17 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്ത ക്രിസ് ജോർദാനാണ് ഹൈദരാബാദിനെ പിടിച്ചുകെട്ടിയത്. അവസാന ഓവറിൽ ആഞ്ഞടിച്ച അർഷ് ദീപ് സിങും മൂന്നു […]

സൗദിയ അന്താരാഷ്ട്ര സര്‍വീസുകൾ പുന:രാരംഭിക്കുന്നു; കേരളത്തിലേക്കുൾപ്പടെയുള്ള സർവീസുകൾ ആണ് ആരംഭിക്കുന്നത്

റിയാദ്: കൊവിഡ് മൂലം നിർത്തിവെച്ച സര്‍വീസുകള്‍ സൗദി എയര്‍ലൈന്‍സ് പുന:രാരംഭിക്കുന്നു. അടുത്ത മാസം സർവീസുകൾ പുന:രാംഭിക്കാനാണ് തീരുമാനം. ഇന്ത്യയിലേക്കുൾപ്പെടെയുള്ള സർവീസുകൾ ആണ് ആരംഭിക്കുക. കേരളത്തില്‍ കൊച്ചിയിലേക്ക് മാത്രമാണ് സര്‍വീസ്. ആദ്യ ഘട്ടത്തില്‍ ജിദ്ദയില്‍ നിന്നാണ് എല്ലാ സര്‍വീസും ഓപ്പറേറ്റ് ചെയ്യുക. കൊവിഡ് പ്രോേട്ടാക്കോള്‍ പാലിച്ചായിരിക്കും യാത്രക്കാരെ യാത്രക്ക് അനുവദിക്കുക. യൂറോപ്പിലും അമേരിക്കയിലുമായി എട്ട് വിമാനത്താവളങ്ങളിലേക്ക് സര്‍വീസുണ്ട്. വിമാനങ്ങളുടെ ലഭ്യത അനുസരിച്ചായിരിക്കും സര്‍വീസെന്നും അറിയിപ്പില്‍ പറയുന്നു.