മിഠായിയെ ചൊല്ലി തർക്കം; സഹോദരനോട് വഴക്കിട്ട 12 വയസുകാരൻ തൂങ്ങി മരിച്ച നിലയിൽ, ഞെട്ടിക്കുന്ന സംഭവം വയനാട് മേപ്പാടിയിൽ

വയനാട്: സഹോദരനുമായി വഴക്കിട്ട 12 വയസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.  വയനാട് മേപ്പാടിയിലാണ് സംഭവം. കല്ലുമല ആദിവാസി കോളനിയിലെ ശ്രീധരൻ രാധ ദമ്പതികളുടെ മകൻ ശ്രീനന്ദു (12) ആണ് മരിച്ചത്. വൈകിട്ട് അഞ്ചരയോടെ കോളനിക്ക് സമീപത്തെ മരത്തിൽ തൂങ്ങി നിൽക്കുന്നനിലയിലാണ് കണ്ടെത്തിയത്. നേരത്തെ മിഠായി പങ്കുവെക്കുന്നതിനെ ചൊല്ലി സഹോദരനുമായി തർക്കമുണ്ടായിരുന്നു. തുടർന്ന് വൈകിട്ടോടെ ശ്രീ നന്ദുവിനെ കോളനിക്ക് സമീപത്തുള്ള മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.  ഉടൻ കൽപ്പറ്റ ജനറൽ […]

മൊബൈലിനെ ചൊല്ലി തർക്കം; വയനാട്ടിൽ മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ അടിച്ചു കൊന്നു; ഒറ്റപ്പെട്ട് നാല് പെൺകുഞ്ഞുങ്ങൾ

വയനാട്: മദ്യലഹരിയിലെത്തിയ ഭർത്താവിന്‍റെ അടിയേറ്റ് ഭാര്യ മരിച്ചു. വടുവഞ്ചാൽ വട്ടത്തുവയൽ അറുപത് കൊല്ലി കോളനിയിലെ സീനയാണ് ഭർത്താവ് വിജയിന്‍റെ അടിയേറ്റ് മരിച്ചത്. സംഭവത്തിൽ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെ ഇവരുടെ നാല് പെൺകുഞ്ഞുങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. കഴിഞ്ഞ ദിവസം രാത്രിയാണ് ഫോണിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഭാര്യ സീനയെ വിജയ് മർദ്ദിച്ചത്. സീനയുടെ തല വീടിന്‍റെ ചുമരിൽ ഇടിച്ചു. അബോധാവസ്ഥയിലായ ഭാര്യയെ വിജയ് തന്നെ ചുമന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോകാൻ ശ്രമിച്ചെങ്കിലും പോകും […]

11,000 ചതുരശ്ര അടി മാളികയില്‍ ജനിച്ചുവെന്ന കെ.എം ഷാജിയുടെ മേനിപറച്ചില്‍ കേട്ട് വയനാട്ടുകാര്‍ക്ക് ചിരി അടക്കാനായിട്ടില്ല: കെ.എം ഷാജിയെ പൊളിച്ചടുക്കി ഐ.എൻ.എൽ നേതാവ് കാസിം ഇരിക്കൂർ

വയനാട്: പ്ലസ് ടു കോഴക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നേരിടുന്ന കെ.എം ഷാജി എം.എല്‍.എയുടെ അസാധാരണ രാഷ്ട്രീയ വളര്‍ച്ച തുറന്നുകാട്ടി ഇന്ത്യന്‍ നാഷണല്‍ ലീഗ് നേതാവ് കാസിം ഇരിക്കൂര്‍. കെ.എം ഷാജി എം.എല്‍.എയുടെ അനധികൃത വീട് നിര്‍മ്മാണം വിവാദമായിരുന്നു. ഇതോടെ കെ.എം ഷാജിയുടെ സ്വത്തിലുണ്ടായ വളര്‍ച്ചയും ചര്‍ച്ചയാകുന്നുണ്ട്. ഇതിന് മറുപടിയായി താന്‍ പാരമ്പര്യമായി സമ്പത്തുള്ള കുടുംബത്തിലാണ് ജനിച്ചതെന്നാണ് കെ.എം ഷാജിയുടെ വാദം. എന്നാല്‍ ഈ വാദം തെറ്റാണെന്ന് വ്യക്തമാക്കുകയാണ് കാസിം ഇരിക്കൂര്‍. […]

2 മാസത്തോളം പുൽപള്ളിയിലെ ജനങ്ങളുടെ ഉറക്കം കെടുത്തിയ കടുവ ഒടുവിൽ കൂട്ടിൽ കുടുങ്ങി

പുൽപള്ളി: പുല്പള്ളിയിൽ നാടിനെ വിറപ്പിച്ച പെൺകടുവയെ പിടികൂടി. 9 വയസ്സ് പ്രായമുള്ള പെൺകടുവയാണ് പിടിയിലായത്. കഴിഞ്ഞ 2 മാസമായി നാട്ടുകാർ കടുവയെ പേടിച്ച് ജീവിക്കുകയായിരുന്നു. ഒട്ടേറെ വീടുകളിലെ വളർത്തു മൃഗങ്ങളെ കടുവ കൊന്നു. പലയിടങ്ങളിൽ കടുവയെ കണ്ടതിനെ തുടർന്ന് ആളുകൾ പുറത്തിറങ്ങാൻ ഭയപ്പെട്ടു. നാട്ടുകാരുടെ ആവശ്യം ശക്തമായപ്പോൾ പലയിടങ്ങളിലായി കൂടുകൾ സ്ഥാപിച്ചു. ഒടുവിൽ കടുവയെ പിടികൂടാൻ ആനപ്പന്തി എന്ന സ്ഥലത്ത് വെച്ചിരുന്ന കൂട്ടിലാണ് കടുവ വീണത്.

കേരളത്തിനെതിരായ കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവർദ്ധന്റെ പ്രസ്താവന നിര്‍ഭാഗ്യകരം- രാഹുല്‍ഗാന്ധി

ബത്തേരി: കോവിഡ് പ്രതിരോധത്തില്‍ കേരളത്തിനെതിരായ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്റെ പ്രസ്താവന നിര്‍ഭാഗ്യകരമെന്ന് രാഹുല്‍ ഗാന്ധി എം.പി.  വയനാട് മണ്ഡലത്തില്‍ പര്യാടനം നടത്തുന്ന രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യം ഒറ്റക്കെട്ടായി പോകേണ്ട സമയത്ത് ഇത്തരം വിമര്‍ശനം ഉയര്‍ത്തുന്നത് ശരിയല്ലെന്നും  മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയവേ രാഹുല്‍ വ്യക്തമാക്കി.  പുതിയ കര്‍ഷക നിയമങ്ങള്‍ രാജ്യത്തിന് തന്നെ എതിരാണ്. കര്‍ഷകരുടെ ജീവിതത്തെ ഇത് ദുരിതപൂര്‍ണമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ കോവിഡ് പ്രതിരോധ […]

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എം.പി. ഇന്ന് വയനാട്ടിൽ എത്തും

കൽപ്പറ്റ: വയനാട് എംപി രാഹുൽ ഗാന്ധി ഒക്ടോബർ 19 തിങ്കളാഴ്ച കേരളത്തിൽ എത്തും. മൂന്ന് ദിവസം രാഹുൽ വയനാട് മണ്ഡലത്തിൽ ഉണ്ടാകും. ബുധനാഴ്ച ഉച്ചക്ക് ശേഷമാവും രാഹുൽ ദില്ലിക്ക് മടങ്ങുക. രാവിലെ 11.30ഓടെ കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങുന്ന രാഹുൽ 12.30ന് മലപ്പുറം കലക്ട്രേറ്റിൽ നടക്കുന്ന കോവിഡ് അവലോകന യോഗത്തിൽ പങ്കെടുക്കും. തുടർന്ന് മലപ്പുറം ഗസ്റ്റ് ഹൗസിൽ വച്ച് ഒരു വീടിന്റെ താക്കോൽ ദാന ചടങ്ങിൽ അദ്ദേഹം പങ്കെടുക്കും. കവളപ്പാറ ദുരന്തത്തിൽ […]

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരു മരണംകൂടി; മരിച്ചത് വയനാട് സ്വദേശി

വയനാട്: വയനാട്ടിൽ കൊവിഡ് ചികിത്സയിലിരിക്കെ ഒരാൾ കൂടി മരിച്ചു. കൽപ്പറ്റ പുളിയാർമല ആദിത്യ വീട്ടിൽ സദാനന്ദൻ(82) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരിക്കെ സെപ്റ്റംബർ 22നാണ് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്, തുടർന്ന് ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേരളത്തിലെ മറ്റ് ജില്ലകളെ അപേക്ഷിച്ച് വയനാട്ടിൽ കൊവിഡ് വ്യാപനം താരതമ്യേന വളരെ കുറവാണ്. ഇന്നലെ 143 പേർക്കാണ് ജില്ലയിൽ കൊവിഡ് രോ​ഗബാധ സ്ഥിരീകരിച്ചത്. ഇതിൽ 135 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.

ചരിത്രനേട്ടത്തിനരികെ… പ്രധാനമന്ത്രിയുടെ പുരസ്‌കാരത്തിനുള്ള പട്ടികയില്‍ ആദ്യ നാലില്‍ ഇടംപിടിച്ച് വയനാട് കലക്ടര്‍ അദീല അബ്ദുള്ള

വയനാട്: ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന പ്രധാനമന്ത്രിയുടെ പുരസ്‌കാരത്തിനുള്ള അവസാന നാല് പേരുടെ പട്ടികയില്‍ വയനാട് കലക്ടര്‍ ഡോ. അദീല അബ്ദുല്ലയും. 718 കലക്ടര്‍മാരില്‍ നിന്നും തയാറാക്കിയ 12 പേരുടെ ചുരുക്കപ്പട്ടികയില്‍ നേരത്തെ അദീല ഇടം നേടിയിരുന്നു.പ്രവര്‍ത്തന മികവിന് രാജ്യത്തെ മികച്ച കലക്ടര്‍മാര്‍ക്ക് നല്‍കുന്ന പുരസ്‌കാരമാണിത്. കാര്‍ഷിക മേഖലയില്‍ കൂടുതല്‍ പദ്ധതിക്ക് വായ്പ ലഭ്യമാക്കിയതടക്കമുള്ള പ്രവര്‍ത്തനങ്ങളാണ് അദീലക്ക് പട്ടികയിലെത്താന്‍ സഹായകമായത്. മലബാറില്‍ നിന്ന് സിവില്‍ സര്‍വീസ് പരീക്ഷ പാസാവുന്ന ആദ്യ മുസ്‌ലിം […]

പ്രളയ പുനരധിവാസം; പ്രമുഖ വ്യവസായി ബോബി ചെമ്മണൂര്‍ സൗജന്യമായി നല്‍കിയ ഒരേക്കര്‍ ഭൂമിയില്‍ ഉടന്‍ വീടുകള്‍ നിര്‍മ്മിക്കും

കല്‍പ്പറ്റ: പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഡോ. ബോബി ചെമ്മണൂര്‍ കല്‍പ്പറ്റ ടൗണില്‍ സൗജന്യമായി നല്‍കിയ ഒരേക്കര്‍ ഭൂമിയില്‍ വീടുകള്‍ നിര്‍മ്മിക്കും. കല്‍പ്പറ്റ നഗരപരിധിയിലെ ഈ ഭൂമിയില്‍ നിര്‍മ്മിതി കേന്ദ്രമാണ് വീടുകള്‍ നിര്‍മ്മിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് കീഴിലെ ഹൈ പവര്‍ കമ്മിറ്റി അനുമതിയോടെ ഉടന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.മാര്‍ച്ച്‌ മാസത്തോടെ വീടുകള്‍ കൈമാറുമെന്നും സുതാര്യമായാണ്ഗുണഭോക്താക്കളുടെ തെരഞ്ഞെടുപ്പ് നടത്തിയിട്ടുള്ളതെന്നും സി .കെ. ശശീന്ദ്രന്‍ എം എല്‍ എ പറഞ്ഞു. പുത്തുമല ഉരുള്‍ പൊട്ടലിനു […]

ഉഴിച്ചിലിനെത്തിയ പതിനെഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; മര്‍മ ചികിത്സാകേന്ദ്രം ഉടമയായ 60 കാരൻ അറസ്റ്റില്‍

മാനന്തവാടി: പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന  പരാതിയില്‍ പാരമ്പര്യ മര്‍മ ചികിത്സാകേന്ദ്രം ഉടമ അറസ്റ്റില്‍. ടൗണില്‍ ചികിത്സാലയം നടത്തുന്ന നാരോം വീട്ടില്‍ ബഷീര്‍ കുരിക്കളിനെയാണ്(60)പോക്‌സോ നിയമപ്രകാരം കേസെടുത്തു അറസ്റ്റു ചെയ്തത്.നടുവേദനയ്ക്കു ചികിത്സ തേടിയ പെണ്‍കുട്ടിയെ ഉഴിച്ചിലിന്റെ മറവില്‍ ബഷീര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.