കൊല്ലം തുറമുഖത്ത് പുതിയതായി നിര്‍മ്മിച്ച മള്‍ട്ടിപര്‍പ്പസ് പാസഞ്ചര്‍-കം-കാര്‍ഗോ ടെര്‍മിനല്‍ മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

കൊല്ലം: കൊല്ലം തുറമുഖത്ത് പുതിയതായി നിര്‍മ്മിച്ച മള്‍ട്ടിപര്‍പ്പസ് പാസഞ്ചര്‍-കം-കാര്‍ഗോ ടെര്‍മിനല്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാടിന് സമർപ്പിക്കും.കേരളത്തിലെ 17 ചെറുകിട തുറമുഖങ്ങളുടെയും അടിസ്ഥാന സൗകര്യവികസനത്തിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കുവാൻ ഈ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഈ തുറമുഖങ്ങളിൽ സൗകര്യങ്ങളുടെ കാര്യത്തിൽ മുന്നിട്ട് നിൽക്കുന്ന കൊല്ലം തുറമുഖത്ത് നിലവിലുള്ള 178 മീറ്റര്‍ വാര്‍ഫിന് പുറമേ 20 കോടി രൂപാ ചിലവില്‍ 100 മീറ്റര്‍ നീളമുള്ള പുതിയ മള്‍ട്ടിപര്‍പ്പസ് പാസഞ്ചര്‍-കം- കാര്‍ഗോ വാര്‍ഫ് […]

കൊല്ലത്ത് വൻ കഞ്ചാവ് വേട്ട; വീടിനുള്ളിൽ സൂക്ഷിച്ച 18 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

കൊല്ലം: കൊല്ലം കൊട്ടിയത്ത് കഞ്ചാവുമായി യുവാവ് പിടിയില്‍. വീട്ടിനകത്ത് പെട്ടിക്കുള്ളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കഞ്ചാവ് എത്തിക്കുന്ന സംഘത്തെ കുറിച്ച് ഇരവിപുരം പൊലീസ് അന്വേഷണം തുടങ്ങി. കഞ്ചാവ് കൈവശം വച്ചിരുന്ന മയ്യാനാട് സ്വദേശി അനില്‍ കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇത് രണ്ടാം തവണയാണ് അനില്‍ കൂമാറിനെ കഞ്ചാവ് സൂക്ഷിച്ചതിനും വില്‍ക്കാന്‍ ശ്രമിച്ചതിന് പിടികൂടുന്നത്. വലിയെ പെട്ടിയില്‍ സൂക്ഷിച്ചിരുന്ന 18 കിലോ കഞ്ചാവാണ് പൊലീസ് സംഘം മയ്യനാട്ടിലുള്ള അനില്‍ കുമാഫിന്‍റെ വീട്ടില്‍ […]

കൊല്ലത്ത് പന്ത്രണ്ടുകാരിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ചു; അയൽവാസി അറസ്റ്റിൽ

ശാസ്താംകോട്ട: പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയയാൾ അറസ്റ്റിൽ . കടമ്പനാട് തുവയൂര്‍ സ്വദേശി ഹരിചന്ദ്രനെയാണ് മാറനാട് മലയില്‍ നിലയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ശാസ്താംകോട്ടയില്‍ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ പെണ്‍കുട്ടിയോടായിരുന്നു ഹരിച്ഛന്ദ്രന്റെ ക്രൂരത. ഈ മാസം 18നായിരുന്നു സംഭവം. വാടകയ്ക്ക് താമസിക്കാനായി എത്തിയ കുടുംബത്തിന്റെ സഹായിയായി ഒപ്പം കൂടുകയായിരുന്നു ഇയാള്‍ . വീട്ടുസാമഗ്രികള്‍ വാഹനത്തില്‍ നിന്ന് ഇറക്കാനും മറ്റും സഹായിച്ചു. വീട്ടിലെ സാഹചര്യങ്ങള്‍ മനസിലാക്കിയ ശേഷം മടങ്ങിയ ഹരിച്ഛന്ദ്രന്‍ […]

കൊല്ലത്ത് കൊവിഡ് ബാധിതരുടെ വീട്ടിലെ വളർത്തുനായ ചത്തു; പോസ്റ്റ്മോര്‍ട്ടം ചെയ്ത മൃഗഡോക്ടര്‍ക്കും കോവിഡ്

കൊല്ലം: കൊവിഡ് പോസിറ്റീവായ വീട്ടുകാര്‍ വളര്‍ത്തിയിരുന്ന നായ ചത്തതിനെ തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ വെറ്ററിനറി സര്‍ജനും കോവിഡ്. നായയുടെ സ്രവവും രക്ത സാംപിളും പരിശോധനയ്ക്കായി അയച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ ഫലം ലഭിക്കുമെന്നാണു പ്രതീക്ഷ. എന്നാല്‍, പരിശോധന ഫലം വന്നെങ്കില്‍ മാത്രമേ നായയ്ക്കു കോവിഡ് ബാധിച്ചിരുന്നോയെന്നു കണ്ടെത്താനാകൂ. കൊല്ലത്തെ മയ്യനാട് പഞ്ചായത്തിലാണു സംഭവം. വീട്ടുകാരനും ഭാര്യയ്ക്കുമാണ് ഒരാഴ്ച മുന്‍പ് കോവിഡ് സ്ഥിരീകരിച്ചത്. ഗൃഹനാഥന്‍ നെടുമ്പന ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും ലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ […]

85 കാരിയായ ഭാര്യാമാതാവിനെ പീഡിപ്പിച്ചു; കൊല്ലത്ത് മരുമകൻ അറസ്റ്റിൽ

കൊല്ലം: കൊല്ലം കരുനാഗപ്പളളിയില്‍ ഭാര്യാമാതാവിനെ പീഡിപ്പിച്ചെന്ന പരാതിയില്‍ മരുമകനെ പൊലീസ് അറസ്റ്റ് ചെയ്തു. 85കാരിയായ ഭാര്യാമാതവിനെ 59 വയസുകാരന്‍ മരുമകന്‍ പീഡിപ്പിച്ചെന്നാണ് പരാതി. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്തായിരുന്നു പീഡനം.  അമ്മയെ അവശനിലയില്‍ കണ്ടതിനെ തുടര്‍ന്ന് മകളാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് കരുനാഗപ്പളളി അസിസ്റ്റന്‍റ് കമ്മിഷണറുടെ നേതൃത്വത്തിലുളള പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു

കൈക്കുഞ്ഞിനെ കു​ള​ത്തി​ലെ​റി​ഞ്ഞു കൊ​ല്ലാ​ന്‍ ശ്രമം; പി​താ​വ് അ​റ​സ്റ്റി​ല്‍

കൊ​ല്ലം: കൊ​ല്ല​ത്ത് ഒ​രു വ​യ​സു​കാ​ര​നെ കു​ള​ത്തി​ലെ​റി​ഞ്ഞു കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച പി​താ​വ് അ​റ​സ്റ്റി​ല്‍. കൊല്ലം നിലമേല്‍ എലിക്കുന്നാം മുകളില്‍ ഇസ്മയില്‍ ആണ് പിടിയിലായത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് ഇ​യാ​ള്‍ കു​ഞ്ഞി​നെ കു​ള​ത്തി​ലെ​റി​ഞ്ഞു കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച​ത്. ഭാര്യയുമായുളള വഴക്കിനെ തുടര്‍ന്നാണ് ഇസ്മയില്‍ കുഞ്ഞിനെ കുളത്തിലേക്ക് വലിച്ചെറിഞ്ഞത്. ഉമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കുഞ്ഞിനെ രക്ഷിച്ചത്. ഇസ്മയിലും വീട് അടിച്ചു തകര്‍ക്കാനും ശ്രമിച്ചു. ചടയമംഗലം പൊലീസാണ് ഇസ്മയിലിനെ അറസ്റ്റ് ചെയ്തത്. ജുവനൈല്‍ ജസ്റ്റിസ് ആക്ടിനു […]

കൊട്ടിയത്തെ റം​സി​യു​ടെ ആ​ത്മ​ഹ​ത്യ: പ്ര​തി​കളായ നടി ലക്ഷ്മി പ്രമോദിനും ഭർത്താവിനും​ ജാ​മ്യം അ​നു​വ​ദി​ച്ച​തി​നെ​തി​രെ സ​ര്‍​ക്കാ​ര്‍ അപ്പീൽ നൽകി

കൊല്ലം: വി​വാ​ഹ വാ​ഗ്ദാ​നത്തിൽ നിന്നും കാ​മു​ക​ന്‍ പി​ന്മാ​റി​യ​തി​നെ​ത്തു​ട​ര്‍​ന്നു കൊ​ല്ലം കൊ​ട്ടി​യം സ്വ​ദേ​ശി റം​സി ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സി​ല്‍ സീ​രി​യ​ല്‍ ന​ടി ല​ക്ഷ്മി പി. ​പ്ര​മോ​ദ്, ഭ​ര്‍​ത്താ​വ് വ​ട​ക്കേ​വി​ള സ്വ​ദേ​ശി അ​സ​റു​ദ്ദീ​ന്‍ എ​ന്നി​വ​ര്‍​ക്ക് കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ച​തി​നെ​തി​രെ സ​ര്‍​ക്കാ​ര്‍ അ​പ്പീ​ല്‍ ന​ല്‍​കി. ഇ​രു​വ​ര്‍​ക്കും കൊ​ല്ലം സെ​ഷ​ന്‍​സ് കോ​ട​തി ഒ​ക്ടോ​ബ​ര്‍ പ​ത്തി​ന് മു​ന്‍​കൂ​ര്‍ ജാ​മ്യം ന​ല്‍​കി​യി​രു​ന്നു. കേസിലെ പ്രതിയായ ഹാ​രി​സു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രി​ക്കേ റം​സി ഗ​ര്‍​ഭി​ണി​യാ​യ​പ്പോ​ള്‍ അ​ബോ​ര്‍​ഷ​നു വേ​ണ്ടി അ​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ഇ​തി​നാ​യി […]

റോഡ് മുറിച്ചുകടക്കുന്നതിനിടെ അന്ധനായ ലോട്ടറി കച്ചവടക്കാരൻ ഓട്ടോ ഇടിച്ചു മരിച്ചു

കൊ​ട്ടാ​ര​ക്ക​ര: അന്ധനായ ലോ​ട്ട​റി ക​ച്ച​വ​ട​ക്കാരൻ വാഹനാപകടത്തിൽ മരിച്ചു. ചെ​ങ്ങ​മ​നാ​ട് വെ​ട്ടി​ക്ക​വ​ല റോ​ഡി​ലാ​ണ് അപകടം നടന്നത്. മേ​ലി​ല അ​നീ​ഷ് ഭ​വ​നി​ൽ വി.​രാ​ജ​ൻ (55)​ ആ​ണ് മരിച്ചത്. ഓട്ടോറിക്ഷ ഇടിച്ചാണ് അദ്ദേഹം മരിച്ചത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാണ് അപകടം നടന്നത്. റോഡ് മുറിച്ച് കടക്കുമ്പോൾ ആണ് അപകടം നടന്നത്. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രാജനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാ​ൽ​ന​ട​യാ​യി ലോ​ട്ട​റി ക​ച്ച​വ​ടം ചെയ്ത് വരുകയായിരുന്ന രാജൻ കഴിഞ്ഞ […]

അഞ്ചലില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് പഞ്ചായത്ത് ഫാമിലെ തൊഴിലാളിക്ക് പരിക്ക്, കൈവിരലുകൾ അറ്റുപോയി

കൊല്ലം: കൊല്ലം അഞ്ചൽ കോട്ടുക്കൽ ക്യഷി ഫാമിലെ കാന്‍റിനു സമീപം സ്പോടക വസ്തു പൊട്ടിത്തെറിച്ച് തൊഴിലാളിക്ക് കൈക്കു സരമായി പരിക്കേറ്റു. ക്യഷിഫാമിലെ തൊഴിലാളിയായ വേണുവിനാണ് പരുക്കേറ്റത്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ശാസ്ത്രക്രിയക്കു വിധേയമാക്കി കോട്ടുക്കലില്‍ ജില്ലാ പഞ്ചായത്തിന്‍റെ ഫാമില്‍ കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. ഫാമിനുളളിലെ ക്യാൻറ്റീനിന് സമീപം സൂക്ഷിച്ചിരുന്ന കുമ്മായം വാരുന്നതിനിടെയാണ് സ്ഫോടനം. സ്ഫോടക വസ്തു കുമ്മായത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. വേണു എന്ന തൊഴിലാളി ഇതെന്താണെന്നറിയാതെ […]

13കാരിയെ പീഡിപ്പിച്ചു, പീഡന വിവരം പുറത്ത് പറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് ഭീഷണി; കൊല്ലത്ത് മത്സ്യലേലക്കാരൻ അറസ്റ്റിൽ

ഓച്ചിറ(കൊല്ലം): പതിമൂന്നു വയസുകാരിയെ പീഡിപ്പിച്ച മത്സ്യലേലക്കാരനെ പൊലീസ് അറസ്റ്റു ചെയ്യുകയുണ്ടായി. അഴീക്കൽ മത്സ്യബന്ധന തുറമുഖത്തിലെ ലേലക്കാരനായ ശ്രായിക്കാട് ഇടമണ്ണേൽ ദുർഗാദാസിനെയാണ് (35) പോക്സോ കേസിൽ അറസ്റ്റു ചെയ്യപ്പെട്ടത്. പെൺകുട്ടിയുടെ രക്ഷിതാക്കൾ ജില്ലാ ശിശുക്ഷേമ സമിതിക്കുനൽകിയ പരാതി അനുസരിച്ച് കരുനാഗപ്പള്ളി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. പീഡനവിവരം പുറത്തറിയിച്ചാൽ കൊന്നുകളയുമെന്ന് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പൊലീസ് പറയുന്നു . അഴീക്കലും ശ്രായിക്കാട്ടുമുള്ള പ്രതിയുടെ വീടുകളിൽ തെളിവെടുപ്പ് നടത്തിശേഷം പോക്സോ കോടതിയിൽ […]