വ്യാജ അഡ്രസ്സിൽ സ്വര്‍ണം വരുത്തി മോഷണം; കണ്ണൂർ സ്വദേശിയായ സ്വകാര്യ കൊറിയർ ജീവനക്കാരന്‍ അറസ്റ്റിൽ

ആലുവ: വ്യാജ വിലാസം നിർമിച്ച് കുറിയർ വഴി സ്വർണമെത്തിച്ച് മോഷണം നടത്തിയ കുറിയര്‍ ജീവനക്കാരൻ പിടിയിൽ. കണ്ണൂർ അഴീക്കോട് സ്വദേശി സന്ദീപ് (31) ആണ് ആലുവ പോലീസിന്റെ പിടിയിലായത്. ആറു ലക്ഷത്തോളം രൂപയുടെ 10 സ്വർണ ഉരുപ്പടികളാണ് ഇയാൾ മോഷ്ടിച്ചത്. ആലുവ തായിക്കാട്ടുകരയിൽ പ്രവർത്തിക്കുന്ന ഡൽഹി വെരി പ്രൈവറ്റ് ലിമിറ്റഡ് എന്ന കുറിയർ സ്ഥാപനത്തിലെ താൽക്കാലിക ജീവനക്കാരനായിരുന്നു സന്ദീപ്. വ്യാജ വിലാസത്തിൽ സ്വർണം ഓർഡർ ചെയ്ത്, കമ്പനി അയച്ച പാക്കറ്റ് […]

കൊച്ചിയിൽ വഴിയരികിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; ദുരൂഹത

കൊച്ചി: കാക്കനാട് ഇൻഫോപാർക്കിന് സമീപം വഴിയരികിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കൊല്ലം ആയൂർ സ്വദേശി ദിവാകരനാണ് മരിച്ചത്. പോക്കറ്റിലുണ്ടായിരുന്ന പണമിടപാട് രേഖകളും എഴുതി സൂക്ഷിച്ചിരുന്ന നമ്പറുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. മുഖത്ത് മുറിവുകൾ ഉള്ളതിനാൽ മരണത്തിൽ ദുരൂഹത സംശയിക്കുന്നുണ്ട്. ഇൻഫോപാർക്ക് കരിമുഗൾ റോഡിൽ മെമ്പർ പടിക്ക് സമീപമാണ് രാവിലെ നടക്കാനിറങ്ങിയവർ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടത്. കെഎസ്ഇബി ഉടമസ്ഥതയിലുള്ള സ്ഥലത്തിന്റെ ഗേറ്റിന് അടുത്തായിരുന്നു മൃതദേഹം കിടന്നിരുന്നത്. മുഖത്തിന്റെ ഇടത് […]

ആയുധ പൂജാ ദിനത്തിൽ തോക്കുകളും വടിവാളുകളും പൂജിച്ച്​ കലാപാഹ്വാനവുമായി ഹിന്ദുസേനാ നേതാവ് പ്രതീഷ്​ വിശ്വനാഥ്​

കൊച്ചി: ആയുധ പൂജ ദിനത്തിൽ തോക്കുകളും വടിവാളുകളും പൂജക്ക്​ സമർപ്പിക്കുന്നതിൻെറ ചിത്രത്തോടൊപ്പം കലാപാഹ്വാനവുമായി ഹിന്ദുസേനാ നേതാവ്​ പ്രതീഷ്​ വിശ്വനാഥ്​. സോഷ്യൽമീഡിയയിലൂടെ നിരന്തരം വിദ്വേഷ പ്രസ്​താവനകളും കലാപാഹ്വാനവും നടത്തുന്ന ഇയാൾ സജീവ സംഘ്​പരിവാർ പ്രവർത്തകനാണ്​. കഴിഞ്ഞ ദിവസം ആർ.​എസ്​.എസ്​ ആസ്​ഥാനത്ത്​ കുമ്മനം രാജശേഖരനൊപ്പമുള്ള ചിത്രവും ഫേസ്​ബുക്കിൽ പോസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. നിരവധി വടിവാളുകളും തോക്കുകളും റിവോൾവറുകളും മറ്റ്​ മാരകായുധങ്ങളും പൂജിക്കുന്നതിൻെറ ചിത്രങ്ങളാണ്​ ഇന്ന്​ പ്രസിദ്ധീകരിച്ചത്. ”ആയുധം താഴെ വെക്കാന്‍ ഇനിയും സമയമായിട്ടില്ല. ശത്രു […]

യുട്യൂബർ വിജയ്.പി നായരെ മര്‍ദ്ദിച്ച കേസ്; ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടേയും മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ വിധി വെള്ളിയാഴ്ച

കൊച്ചി: യുട്യൂബിലൂടെ അശ്ലീല പരാമർശങ്ങൾ നടത്തിയ ആളെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടേയും മുൻകൂർ ജാമ്യാപേക്ഷയിൽ അടുത്ത വെള്ളിയാഴ്ച ഹൈക്കോടതി വിധി പറയും. അടുത്ത വെള്ളിയാഴ്ച വരെ ഭാഗ്യലക്ഷ്മി, ദിയാസന, ശ്രീലക്ഷ്മി എന്നിവരുടെ അറസ്റ്റ്  പാടില്ലെന്ന് ഹൈക്കോടതി നിർദേശിച്ചു. പ്രതികൾക്ക് മുൻകൂർജാമ്യം നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. പ്രതികൾക്കെതിരെ ചുമത്തിയ മോഷണക്കുറ്റം, അതിക്രമിച്ചു കടക്കൽ എന്നീ രണ്ടുവകുപ്പുകൾ നിലനിൽക്കില്ലെന്നാണ് പ്രതിഭാഗം പ്രധാനമായും കോടതിയിൽ ചൂണ്ടിക്കാട്ടിയത്. കാരണം വിജയ് പി.നായർ ഭാഗ്യലക്ഷ്മിയെയും […]

സ്വര്‍ണവില വീണ്ടും കുറഞ്ഞു, പവന് 80 രൂപ കുറഞ്ഞ് 37,680 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. വെള്ളിയാഴ്ച പവന് 80 രൂപ കുറഞ്ഞ് 37,680 രൂപയായി. 4710 രൂപയാണ് ഗ്രാമിന്റെ വില. 37,760 രൂപയായിരുന്നു വ്യാഴാഴ്ച പവന്റെ വില. ആഗോള വിപണിയില്‍ വില സ്ഥിരതയാര്‍ജിച്ചു. യുഎസിലെ സാമ്പത്തിക പാക്കേജുസംബന്ധിച്ച തീരുമാനങ്ങള്‍ക്ക് കാത്തിരിക്കുകയാണ് നിക്ഷേപകര്‍. ആഗോള വിപണിയില്‍ കഴിഞ്ഞ ദിവസം ഒരുശതമാനത്തിലേറെ കുറഞ്ഞ സ്‌പോട്ട് ഗോള്‍ഡ് വിലയില്‍ നേരിയ വര്‍ധനവുണ്ടായി. ഔണ്‍സിന് 0.1ശതമാനം ഉയര്‍ന്ന് 1,905.65 ഡോളറായി. എംസിഎക്‌സില്‍ 10 ഗ്രാം […]

ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ ഇനി പോക്കറ്റ് കാലിയാകുക മാത്രമല്ല, ലൈസൻസും കീറും; ശിക്ഷ കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്

കൊച്ചി: മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുന്നവര്‍ പ്രൊട്ടക്ടീവ് ഹെഡ് ഗിയര്‍ അഥവാ ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ മോട്ടോര്‍ സൈക്കിള്‍ ഓടിച്ചയാളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ടോ എന്ന കാര്യത്തില്‍ പലര്‍ക്കും സംശയം ഉണ്ടാകാം. എന്നാൽ അധികാരമുണ്ട് എന്നതാണ് ഉത്തരം. മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഹെല്‍മറ്റ് ഇല്ലെങ്കില്‍ വാഹനം ഓടിക്കുന്ന ആള്‍ മോട്ടോര്‍ വാഹന നിയമത്തിന്റെ സെക്ഷന്‍ 194 ഡി പ്രകാരം 1000 രൂപ പിഴ അടയ്ക്കാന്‍ ബാധ്യസ്ഥനാണ്. കൂടാതെ […]

ഓണ്‍ലൈന്‍ ക്ലാസിനിടെ പെണ്‍കുട്ടിയുടെ ഫോണിലേക്ക് അശ്ലീലസന്ദേശവും അസഭ്യ വർഷവും; 20 കാരനെ വീട്ടിലെത്തി പൊക്കി പോലീസ്

കൊച്ചി: ഓൺലൈൻ ക്ലാസിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൊബൈൽ ഫോണിലേക്ക് അശ്ലീലസന്ദേശങ്ങളയച്ച യുവാവ് അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര ഈസ്റ്റ് സ്വദേശി അഖിലിനെ(20)യാണ് ഉദയംപേരൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നതിനിടെയാണ് പെൺകുട്ടിയുടെ ഫോണിലേക്ക് അഖിൽ നിരന്തരം അശ്ലീല സന്ദേശങ്ങൾ അയച്ചിരുന്നത്. പെൺകുട്ടിയോട് നഗ്നചിത്രങ്ങൾ ആവശ്യപ്പെടുകയും അസഭ്യം പറയുകയും ചെയ്തു. ശല്യം രൂക്ഷമായതോടെ പെൺകുട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയെ കണ്ടെത്തിയ പോലീസ് വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. […]

കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ കിട്ടാതെ കോവിഡ് രോഗി മരിച്ചെന്ന പരാതി: അന്വേഷണത്തിന് വിദഗ്ധ സമിതി

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ കിട്ടാതെ കോവിഡ് രോഗി മരിച്ചെന്ന പരാതി അന്വേഷിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിക്കും. പുറത്തു നിന്നുളള വിദഗ്ധ സംഘത്തെ നിയമിക്കണമെന്ന ശുപാര്‍ശ ഡിഎംഇ സര്‍ക്കാരിന് നല്‍കി. ആശുപത്രിക്കെതിരായ പരാതികളില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യസെക്രട്ടറി മൂന്നാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. പരാതിയില്‍ പൊലീസ് അന്വേഷണവും ആരംഭിച്ചു. ചികിത്സ നല്‍കുന്നതില്‍ വീഴ്ച വന്നിട്ടില്ലെന്ന മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്‍റെ റിപ്പോര്‍ട്ട് ഡി.എം.ഇ തളളിയിരുന്നു.കോവിഡ് […]

ഈ ജനപ്രതിനിധി ഇനിയും വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ്: അനില്‍ അക്കര നാടിനോട് തന്റെ തെറ്റ് ഏറ്റ് പറഞ്ഞ് മാപ്പ് ചോദിക്കണം: രൂക്ഷ വിമർശനവുമായി- മന്ത്രി എ സി മൊയ്‌തീന്‍

കൊച്ചി: അനിൽ അക്കര എംഎൽഎയ്‌ക്കെതിരെ വിമർശനവുമായി മന്ത്രി എ സി മൊയ്തീൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പാവപ്പെട്ടവന് കിടപ്പാടം നല്കുന്ന പദ്ധതിയുമായി സഹകരിക്കാനുള്ള നന്മ എംഎൽ‌എയ്ക്ക് ഇല്ലാതെ പോയതാണ് ഇക്കഴിഞ്ഞ നാളുകളിൽ വടക്കാഞ്ചേരി നേരിട്ട കെടുതികളിലൊന്ന്. അഴിമതിയാരോപണമെന്ന പുകമറയിൽ പദ്ധതിയെ തകിടം മറിക്കാനായിരുന്നു അനിലിന്റെ ശ്രമം. സിബിഐയ്ക്ക് നേരിട്ട് പരാതി നല്കി. ഒക്കച്ചങ്ങായിമാരുടെ ശ്രമഫലമായി കേസ്സ് അവർ ഏറ്റെടുത്തു. അന്വേഷണം തിരുതകൃതിയായി നടത്തി. എന്നിട്ടും അനിൽ നിരാശനാണ്. ഉദ്ദേശിച്ച പദ്ധതികളൊന്നും […]

പാലത്തായി പീഡന കേസ്: ഐ.ജി ശ്രീജിത്തിനെ ഒഴിവാക്കി ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ ഉൾപ്പെടുത്തി പുതിയ സംഘം രൂപീകരിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

കൊച്ചി: പാലത്തായി കേസില്‍ പുതിയ അന്വേഷണ സംഘത്തെ രൂപീകരിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ന്‍ അന്വേഷണത്തിന്‍െ്‌റ മേല്‍നോട്ട ചുമതല വഹിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേസ് അന്വേഷണത്തിന്‍െ്‌റ തുടക്കം മുതല്‍ വിമര്‍ശനം നേരിട്ട ഉദ്യോഗസ്ഥനാണ് ഐ.ജി ശ്രീജിത്ത് എന്ന് കോടതി ചൂണ്ടിക്കാട്ടി. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. രണ്ടാഴ്ചയ്ക്കകം പുതിയ അന്വേഷണ സംഘം രൂപീകരിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. നിലവിലെ അന്വേഷണ സംഘത്തിലുള്ള ഉദ്യോഗസ്ഥര്‍ പുതിയ അന്വേഷണ സംഘത്തില്‍ […]