കുടുംബ വഴക്ക്; വൈക്കത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി

കോട്ടയം :വൈക്കത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. തലയാഴം നന്ദ്യാട്ട് ചിറയിൽ ബാബുവാണ് ഭാര്യ സുസമ്മയെ വെട്ടിക്കൊലപ്പെടുത്തിയത്. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതി ബാബുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. രാത്രി 8 മണിയോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ബാബു വീട്ടുമുറ്റത്ത് വച്ച് ഭാര്യ സൂസമ്മയെ വെട്ടിവീഴ്ത്തുകയായിരുന്നു. വയറ്റിൽ വെട്ടേറ്റ സൂസമ്മ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. വരാന്തയിൽ കമഴ്ന്നു കിടന്ന നിലയിലായിരുന്നു […]

വർക്കലയിൽ യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

വർക്കല: മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ഭാര്യയെ കൊലപ്പെടുത്താൻ ശ്രമച്ചതിനു ഭർത്താവിനെ വർക്കല പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. ചെറുന്നിയൂർ കമ്മാളംകുന്ന് പുതുവൽവിള വീട്ടിൽ സജിതയെയാണ് (22) കൊള്ളാൻ ശ്രമിക്കുകയുണ്ടായത് .ഇയാൾ മദ്യപിച്ച് സ്ഥിരമായി വഴക്കുണ്ടാക്കുന്ന ആളാണ്. കേസിൽ ഭർത്താവ് കരവാരം പുതുശേരിമുക്ക് കൊട്ടളക്കുന്ന് കുന്നുവിള പുത്തൻ വീട്ടിൽ പ്രവീണനെയാണ് (26) വർക്കല പൊലീസ് പിടികൂടിയത് . വിവാഹം കഴിഞ്ഞ് ഭർത്താവ് തന്നെ നിരന്തരം ഉപദ്രവിച്ചു വരികയായിരുന്നുവെന്ന് യുവതി പൊലീസിന് മൊഴിനൽകിയി.ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് […]

ഡ്രൈവിങ് പഠിക്കാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ഡ്രൈവിങ് സ്കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍

ആലപ്പുഴ: ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനിടെ ലൈംഗിക പീഡനത്തിന് ശ്രമിച്ച സംഭവത്തില്‍ ഡ്രൈവിങ് സ്കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍. കരീലകുളങ്ങര പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അധ്യാപകനെ അറസ്റ്റ് ചെയ്തത്. കീരിക്കാട് കുന്നേത്തറയില്‍ അനില്‍കുമാറിനെ (53) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ലൈംഗികാതിക്രമം മൂലം പെണ്‍കുട്ടി മാനസിക വിഷമത്തിലാവുകയും ചെയ്തു. തുടര്ന്ന കഴിഞ്ഞ ദിവസം നടന്ന കൗണ്‍സിലിംഗിലാണ് തനിക്ക് സംഭവിച്ച ദുരനുഭവം തുറന്ന് പറഞ്ഞത്. കഴിഞ്ഞ ജനുവരി ഫെബ്രുവരി മാസങ്ങളില്‍ ആണ് […]

അനുജന്റെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ നാട്ടിലെത്തിയ സൈനികൻ ബൈക്കപകടത്തിൽ മരിച്ചു

ആലപ്പുഴ: അനുജന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനായി നാട്ടിലെത്തിയ സൈനികൻ വാഹനാപകടത്തിൽ മരിച്ചു. കറ്റാനം വെട്ടിക്കോട് കോണത്തു മൂലയിൽ കിഴക്കതിൽ വേണു എൻ നായർ(33) ആണ് മരിച്ചത്. നാരായണൻ നായർ- രാധാമണിയമ്മ ദമ്പതികളുടെ മകനാണ്. താമരക്കുളം വേടരപ്ലാവ് കിണറുവിള ജംഗ്ഷന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു അപകടം. ബന്ധു വീട്ടിൽ പോയി മടങ്ങി വരുന്ന വഴിയായിരുന്നു. ഗുരുതര പരിക്കേറ്റ വേണു തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വേണുവിന്റെ അനുജൻ വിഷ്ണു […]

രാജ്യത്തെ ആദ്യത്തെ സർക്കാർ വാട്ടർ ടാക്സിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിർവ്വഹിക്കും

ആലപ്പുഴ: ഇനി കായലിലും ടാക്സി ഓടും. രാജ്യത്തെ ആദ്യത്തെ വാട്ടർ ടാക്സി ഇന്നുമുതൽ വേമ്പനാട്ട് കായലിൽ പായും. 70 ലക്ഷത്തോളം രൂപ ചെലവഴിച്ച് ജലഗതാഗത വകുപ്പാണ് ടാക്സി ഇറക്കുന്നത്. ഇന്ന് രാവിലെ 11.30ന് ഓൺലൈനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ടാക്സി ഉദ്ഘാടനം ചെയ്യും. ഒരേസമയം 10 പേര്‍ക്ക് വാട്ടർ ടാക്സിയിൽ യാത്ര ചെയ്യാം. കാറ്റാമറൈന്‍ നിർമാണ രീതിയായതിനാൽ യാത്രാ സുഖവും ഏറെയാണ്. ഫാന്‍, ലൈറ്റ് എന്നിവ സൗരോർജ്ജത്തിലാണ് പ്രവർത്തിപ്പിക്കുന്നത്. സുരക്ഷ […]

രാജ്യത്തെ ആദ്യ വാട്ടർ ടാക്സിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ആലപ്പുഴയിൽ നിർവഹിക്കും

ആലപ്പുഴ: സംസ്ഥാന ജലഗതാഗത വകുപ്പ് പുതുതായി നിര്‍മ്മിച്ച് നീറ്റിലിറക്കുന്ന വാട്ടര്‍ ടാക്‌സിയുടേയും കാറ്റാമറൈന്‍ ബോട്ട് സര്‍വ്വീസിന്റേയും ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. പൊതുജനങ്ങള്‍ക്കിടയിലും വിനോദ സഞ്ചാര മേഖലയിലും ഏറെ ഉണര്‍വുണ്ടാക്കുന്നതാണീ പദ്ധതി. ജലഗതാഗതത്തിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതിനായി ചെലവ് കുറഞ്ഞതും ഏറ്റവും സുരക്ഷിതവും ആധുനിക സൗകര്യങ്ങളോടും കൂടിയുള്ളതാണീ വാട്ടര്‍ ടാക്‌സി. രാജ്യത്ത് തന്നെ ആദ്യമായാണ് വാട്ടര്‍ ടാക്‌സി എന്ന സംവിധാനം ഒരുക്കിയിട്ടുള്ളതെന്ന് സംസ്ഥാന ജലഗതാഗത […]

വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന 2 വയസുകാരന് കിണറ്റിൽ വീണ് ദാരുണാന്ത്യം

ആലപ്പുഴ: വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന രണ്ടു വയസുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു. സിവ്യൂവാര്‍ഡില്‍ പള്ളിപ്പുരയിടത്തില്‍ സഫീദ്-അനീസ ദമ്പതികളുടെ മകന്‍ അഹ്‌യാന്‍ (2) ആണ്‌ മരിച്ചത്. ഖലാസി തൊഴിലാളിയായ സഫീദിന് അനീസ പ്രഭാത ഭക്ഷണം നല്‍കുമ്പോള്‍ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു കുട്ടി. ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയപ്പോഴാണ് കുട്ടിയെ കാണാതായത്. തിരച്ചിലില്‍ കിണറ്റില്‍ വീണുകിടക്കുന്നത് കണ്ടെത്തുകയായിരുന്നു. ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. ഏക സഹോദരി: മത്ഹ.

എസ്‌എന്‍ഡിപി ശാഖാ സെക്രട്ടറി ഓഫീസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

ആലപ്പുഴ: എസ്‌എന്‍ഡിപി ശാഖാ സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍. തൃക്കുന്നപ്പുഴ പാനൂര്‍ എസ്‌എന്‍ഡിപി യോഗം ശാഖാ സെക്രട്ടറി സുരേഷ് കുമാറി(48)നെയാണ് രാവിലെ ഓഫീസിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്ബത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്നാണ് പോലീസ് നിഗമനം. മരണവുമായി ബന്ധപ്പെട്ട് ‌സൂചന നല്‍കുന്ന വ്യക്തിപരമായ പ്രശ്‌നങ്ങള്‍ പറഞ്ഞുള്ള ആത്മഹത്യാക്കുറിപ്പ് സംഭവ സ്ഥലത്ത് നിന്ന് പോലീസ് കണ്ടെടുത്തു മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി മാറ്റി. കോവിഡ് പരിശോധനക്ക് ശേഷം പോസ്റ്റ്മാര്‍ട്ടം നടത്തും.

കേരളം പൊതുവിദ്യാഭ്യാസ രംഗത്ത് സൃഷ്ടിക്കുന്നത് പുത്തൻ മാതൃക : മന്ത്രി പി തിലോത്തമൻ

ആലപ്പുഴ: പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം പുത്തൻ മാതൃക സൃഷ്ടിക്കുകയാണെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമൻ പറഞ്ഞു. ചേർത്തല തെക്ക് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസ രംഗത്തെ ഉന്നത നിലവാരത്തിലേക്ക് എത്തിക്കുന്നത് വഴി വിദേശരാജ്യങ്ങളിൽ ജോലിക്ക് പോകുന്നവരുൾപ്പെടെയുള്ള പുതുതലമുറയ്ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസ അടിത്തറ സൃഷ്ടിച്ച് അവരെ നൂതന വിദ്യാഭ്യാസ നിലവാരത്തിലേക്ക് വളർത്തിയെടുക്കാനാണ് […]

സോഷ്യല്‍ മീഡിയ പരിചയപ്പെട്ട ഒന്‍പതാംക്ലാസുകാരിയെ പീഡിപ്പിച്ചു; 22 കാരൻ അറസ്റ്റില്‍

വര്‍ക്കല: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിനിയെ സൗഹൃദം സ്ഥാപിച്ച്‌ വിളിച്ചുവരുത്തി വീട്ടിലെത്തിച്ച്‌ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍ . ചെറുന്നിയൂര്‍ വെന്നിയോട് കട്ടിംഗിന് സമീപം രേവതി നിലയത്തില്‍ ബിജിത്തിനെയാണ് (22) വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മയോടൊപ്പം വര്‍ക്കല താലൂക്ക് ആശുപത്രിയിലെത്തിയ പെണ്‍കുട്ടിയോട് ഡോക്ടര്‍ സംസാരിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത് . മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ സോഷ്യല്‍ മീഡിയ വഴി സൗഹൃദം സ്ഥാപിച്ച്‌ വശീകരിച്ചുകൊണ്ടുപോയി നിരവധി […]